ആഗസ്റ്റ് പകുതി വരെ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിക്കില്ല


ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് പകുതി വരെ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിക്കില്ല. ഇതുവരെ ട്രെയിൻ സർവ്വീസിനായി ബുക്ക് ചെയ്ത മുഴുവൻ തുകയും തിരിച്ചുനൽകാൻ ഇന്ത്യൻ റെയിൽവേ മുഴുവൻ സോണുകൾക്കും നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഏപ്രിൽ 14 നോ അതിന് മുമ്പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് ചെയ്യാനുമാണ് ഇന്ത്യൻ റെയിൽവേ നിർദേശം നൽകിയിരിക്കുന്നത്. ജൂൺ ഒന്നു മുതൽ പ്രത്യേകം ട്രെയിനുകൾ ആരംഭിച്ചിരുന്നെങ്കിലും കനത്ത മുൻകരുതലോടെയാണ് സർവീസ് നടത്തുന്നത്.

ടി.ടി.ഇമാർ ടൈയും കോട്ടും ധരിക്കണമെന്ന് നിർബന്ധമില്ല. പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണമെന്ന് മാത്രം. മാസ്‌കുകൾ, ഫെയ്സ് ഷീൽഡുകൾ, ഹെഡ് കവറുകൾ, ഹാൻഡ് ഗ്ലൗസുകൾ, സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകൾക്കും നൽകിയാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed