രാജ്യത്ത് തുടർച്ചയായി 18ാം ദിവസവും ഡീസൽ വില വർദ്ധിച്ചു: ഡൽഹിയിൽ പെട്രോളിനെ മറികടന്ന് ഡീസൽ വില


രാജ്യത്ത് തുടർച്ചയായി പതിനെട്ടാം ദിവസവും ഡീസൽ വില വർദ്ധിച്ചു. പെട്രോൾ‍ വിലയിൽ മാറ്റമില്ല. ഡീസലിന് 18 ദിവസത്തിനിടെ വർദ്ധിച്ചത് ഒന്‍പത് രൂപ 92 പൈസയാണ്. പെട്രോൾ വില വർദ്ധിപ്പിക്കാതെ ഡീസൽ വില മാത്രമാണ് ഇന്ന് എണ്ണക്കന്പനികൾ കൂട്ടിയത്. ഡീസലിന് ഇന്ന് 45 പൈസയാണ് കന്പനികൾ വർദ്ധിപ്പിച്ചത്. 

18 ദിവസത്തിനിടെ ഡീസലിന് ഒന്‍പത് രൂപ 92 പൈസയാണ് കൂടിയത്. പെട്രോളിന് 17 ദിവസം കൊണ്ട് എട്ട് രൂപ 56 പൈസ വർദ്ധിച്ചിരുന്നു. ഡീസൽ വില കാര്യമായി കൂടിയ സാഹചര്യത്തിൽ രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കാൻ ഇടയുണ്ട്. 

അതേസമയം ഡൽഹിയിൽ ബുധനാഴ്ച ഡീസലിന് ലിറ്ററിന്‌ 48 പൈസ വർദ്ധിച്ച് 79.88 രൂപയായി. പെട്രോളിന് കഴിഞ്ഞ ദിവസം 79.76 രൂപയായിരുന്നത് വർദ്‍ധിച്ചില്ല. ഇതോടെ ഡീസൽ വില പെട്രോൾ വിലയെ മറികടന്നു. നിലവിൽ ഡൽഹിയിൽ ഡീസൽ വിലയേക്കാൾ‍ 12 പൈസ കുറവാണ് പെട്രോളിന്റെ വില. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed