ഒതായി മനാഫ് വധക്കേസ്: പിവി അൻ‍വർ‍ എംഎൽഎയുടെ സഹോദരീപുത്രനായ മുഖ്യപ്രതി പിടിയിൽ


മലപ്പുറം: ഒതായി മനാഫ് വധക്കേസ് മുഖ്യപ്രതി പിടിയിൽ. ഒതായി മാലങ്ങാടൻ ഷഫീഖാണ് അറസ്റ്റിലായത്. 24 വർഷത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. നിലന്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ സഹോദരീ പുത്രനാണ് പിടിയിലായ ഷഫീഖ്. ഷാർജയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തിൽവച്ച് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യൂത്ത് ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ മനാഫിനെ ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു ഷഫീഖ്. 1995 ഏപ്രിൽ 13നായിരുന്നു സംഭവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed