നിലവിലെ പ്രതിസന്ധിക്ക് കാരണം എൻഡിഎ സർക്കാരിന്‍റെ പിടിപ്പുകേട്


ന്യൂഡൽഹി: രാജ്യം നേരിടുന്ന നിലവിലെ പ്രതിസന്ധിക്ക് കാരണം എൻഡിഎ സർക്കാരിന്‍റെ പിടിപ്പുകേടും തെറ്റായ നയങ്ങളുമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഭീകരമായ സാമ്പത്തിക പ്രതിസന്ധിയും പകർച്ചവ്യാധിയും ഇപ്പോൾ ചൈനയുമായുള്ള അതിർത്തി പ്രശ്നവും ഇന്ത്യയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിക്ക് കാരണം എൻഡിഎ സർക്കാരിന്‍റെ പിടിപ്പുകേടും തെറ്റായ നയങ്ങളുമാണ്. ഇതിന്‍റെ ഫലം എന്നത് വ്യാപകമായ ദുരിതവും ഭ‍യവും അപകടത്തിലായ‌ രാജ്യസുരക്ഷയുമാണെന്ന് അവർ പറഞ്ഞു.

ഈ പ്രതിസന്ധിയെ സർക്കാർ മോശമായാണ് കൈകാര്യം ചെയ്തതെന്ന് ജനങ്ങൾക്കിടയിൽ അഭിപ്രായമുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി. ഇന്ധന വില വർദ്ധന സർക്കാരിന്‍റെ ദയാരഹിത നടപടിയാണെന്നും സോണിയ കുറ്റപ്പെടുത്തി. അതിർത്തിയിലെ പ്രതിസന്ധിക്ക് സമയബന്ധിതമായി പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതര സ്ഥിതിയിലേക്ക് പോകുമെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും യോഗത്തിൽ മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed