രണ്ട് ഇന്ത്യൻ നയതന്ത്രജ്ഞരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പാക്കിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ മുതലാണ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരമില്ലാതായത്. വിഷയത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടതായാണ് വിവരം. അടുത്തിടെ ചാരവൃത്തിയിൽ ഏർപ്പെട്ടതിന് ഡൽഹി ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന രണ്ടു പാക് ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തിരുന്നു.

