എയർ ഇന്ത്യ വിമാനത്തിൽ പനിയുള്ള യാത്രക്കാരൻ മരിച്ചു


മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ മരിച്ചു. ലാഗോസിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ വെച്ചാണ് 42 വയസുകാരനായ യാത്രക്കാരൻ മരിച്ചത്. യാത്രക്കാരൻ വിമാനത്തിനുള്ളിൽ വിറക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. തുടർന്ന് തനിക്ക് മലേറിയയുണ്ടെന്ന് യാത്രക്കാരൻ വിമാന ജീവനക്കാരെ അറിയിച്ചു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട ഇയാൾക്ക് ഓക്സിജൻ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ, ഏതാനും സമയത്തിനുശേഷം യാത്രക്കാരന് അസുഖം വർദ്ധിക്കുകയും മരിക്കുകയുമായിരുന്നു. 

മുംബൈ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ച 3.40-നാണ് വിമാനം ലാൻഡ് ചെയ്തത്. പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം വിമാനത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ തെർമൽ സ്ക്രീനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾക്കു ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ 42കാരന്റെ മരണം വിമാനത്താവളങ്ങളിൽ നടത്തുന്ന പരിശോധനയെക്കുറിച്ച് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed