അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം


പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. മുള്ളിയിലെ കുട്ടപ്പൻ കോളനിയിലെ 23 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കുട്ടപ്പൻ കോളനിയിൽ രജിതയുടെയും രഞ്ജിത്തിന്‍റെയും കുട്ടിയാണു മരിച്ചത്. ജനന സമയത്ത് കുട്ടിക്ക് തുക്കക്കുറവുണ്ടായിരുന്നു.

1.60 കിലോഗ്രാമായിരുന്നു കുട്ടിയുടെ ഭാരം. തുക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് പെരുന്തൽമണ്ണ എംഇഎസ് ആശുപത്രിയിലേക്കു കുട്ടിയെ റഫർ ചെയ്തെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
ഈ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന ആറാമത്തെ നവജാതശിശുവാണിത്. കഴിഞ്ഞ മാസം അട്ടപ്പാടിയിലെ വെള്ളകുളം ഊരിൽ ജനിച്ച് ഏഴ് ദിവസം മാത്രമായ കുഞ്ഞ് മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed