സ്‌പൈസ് ജെറ്റിലെ രണ്ടു യാത്രികര്‍ക്ക് കോവിഡ്; ജീവനക്കാര്‍ നിരീക്ഷണത്തില്‍


ന്യൂഡൽഹി: അഹമ്മദാബാദില്‍ നിന്നും ഗുവാഹത്തിയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. മെയ് 25ന് ഡൽഹി വഴി സര്‍വീസ് നടത്തിയ വിമാനമാണിത്. ഗുവാഹത്തിയില്‍ വിമാനമിറങ്ങിയപ്പോള്‍ യാത്രികരെ എല്ലാവരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിശോധന ഫലം വന്നപ്പോഴാണ് രണ്ടു പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് വ്യക്തമായത്. 

വിമാനത്തിലെ ജീവനക്കാരെല്ലാവരും നിരീക്ഷണത്തിലാണെന്ന് സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed