55 തീവണ്ടികളിലായി കേരളം തിരികെ അയച്ചത് 70,137 കുടിയേറ്റ തൊഴിലാളികളെ

ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ കേരളത്തിൽ നിന്ന് 55 തീവണ്ടികളിൽ 70,137 കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് അയച്ചുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരംഭിച്ച 21,556 ക്യാന്പുകളിൽ 4,34,280 കുടിയേറ്റ തൊഴിലാളികളെ പാർപ്പിച്ചു എന്നും സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്. ക്യാന്പുകളിൽ ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങൾ എന്നിവ പൂർണമായും സൗജന്യമായിരുന്നു എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളോട് കേരളത്തിന്റെ സമീപനം ലോകം പ്രകീർത്തിച്ചു.കുടിയേറ്റ തൊഴിലാളികൾക്ക് ആയി സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിർദ്ദേശവും സ്വീകാര്യം ആണെന്നും കേരളം റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.