കോവിഡ് പിടിക്കാൻ കാരണം വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയെന്ന് മഹാരാഷ്ട്ര മന്ത്രി


മുംബൈ: വീണ്ടുവിചാരമില്ലാത്ത പ്രവർത്തികളാണ് തനിക്ക് കോവിഡ് ബാധിക്കാൻ കാരണമായതെന്ന് മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ്. ആളുകളുടെ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ല. അശ്രദ്ധമായ പെരുമാറ്റമാണ് കൊറോണ പിടിപെടാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ സെമിനാറിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെയാണ് ജിതേന്ദ്രയുടെ രോഗം ഭേദമായത്. അദ്ദേഹം രണ്ട് ദിവസം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞത്. മറ്റുള്ളവരെ അപേക്ഷിച്ച് താൻ ഭാഗ്യവാനാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിച്ചു.


രണ്ടാഴ്ചകൊണ്ട് തനിക്ക്‌ സുഖം പ്രാപിക്കാനായി. തന്‍റെ ഇച്ഛാശക്തിയാണ് ദുഷ്‌കരമായ ഘട്ടത്തെ മറികടക്കാൻ സഹായിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed