വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കും; പി.കെ ശശിയുെട പ്രസ്താവന വിവാദത്തിൽ

പാലക്കാട്: വിവാദ പ്രസ്താവനയുമായി സിപിഎം എംഎൽഎ പി.കെ ശശി. വിശ്വസിച്ചാൽ പാർട്ടി സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി.കെ ശശി പറഞ്ഞു. കരിന്പുഴയിൽ മുസ്ലീം ലീഗിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ എത്തിയവരെ സംഘടിപ്പിച്ച് നടത്തിയ യോഗത്തിലാണ് ഷൊർണൂർ എംഎൽഎയുടെ വിവാദ പ്രസ്താവന. പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചിട്ട് പോയാൽ ദ്രോഹിയ്ക്കുകയും ചെയ്യും. ഇതാണ് പാർട്ടി നയം− ശശി യോഗത്തിൽ പറഞ്ഞു.
പാർട്ടിയുടെ പ്രത്യേകത പറഞ്ഞായിരുന്നു പി.കെ ശശി എംഎൽഎ സംസാരിച്ചത്. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെയാണ് ആളെക്കൂട്ടി എംഎൽഎ യോഗം നടത്തിയത്.