കാനഡയിൽ ലോക്ക്ഡൗണ്‍ ജൂണ്‍ ഒൻപത് വരെ നീട്ടി


ഒട്ടാവ: കാനഡയിൽ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ ജൂണ്‍ ഒൻപത് വരെ നീട്ടി. എന്നാൽ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും കൂടുതൽ മേഖലകളിൽ ഇളവുകൾ നല്കുമെന്നാണ് റിപ്പോർട്ട്. വ്യവസായ മേഖലയിൽ അടക്കം ഇളവുകൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഒന്‍റാറിയോയിൽ ഉൾപ്പെടെ ഗോൾഫ്ക്ലബുകൾ തുറന്നിട്ടുണ്ട്. ദന്തൽ ക്ലിനിക്കുകൾ ഉടൻ തുറക്കുമെന്നും റിപ്പോർട്ടുണ്ട്. 

ലോക്ക്ഡൗണ്‍ നിലനിൽക്കുന്പോഴും വിവിധ പാർക്കുകളിൽ ആളുകളെത്തിത്തുടങ്ങി. ബെൽവ്യൂപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആളുകൾ ജോഗിംഗിനായും സൈക്ക്ലിംഗിനായും വിശ്രമത്തിനായുമെല്ലാം എത്തുന്നുണ്ട്. സാമൂഹിക അകലം പാലിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ പാലിച്ചാണ് ജനങ്ങൾ പാർക്കുകളിലേക്ക് എത്തുന്നത്. ബെൽവ്യൂ, കിൻസ്മെൻ, ബോസ്റ്റണ്‍ തുടങ്ങിയ പാർക്കുകൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി ഒൗദ്യോഗികമായി അടച്ചിട്ടിരിക്കുകയാണ്.
കാനഡയിൽ ഇതുവരെ 87,519 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇവിടെ 6,765 പേർക്കാണ് കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 46,164 പേർ രോഗമുക്തി നേടി. രാജ്യത്ത് ക്യുബെക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്, 49,139. ഇവിടെ 4,228 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഒന്‍റാറിയോയിൽ 26,483 പേർക്ക് രോഗം ബാധിച്ചപ്പോൾ 2,155 പേർക്ക് ജീവൻ നഷ്ടമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed