ജലാശ്വയില് എത്തിയ ഇതര സംസ്ഥാനക്കാരും കൊച്ചിയിൽ ക്വാറന്റൈനിൽ
കൊച്ചി: മാലദ്വീപില് നിന്നുള്ള പ്രവാസികളുമായി കൊച്ചി തീരത്തെത്തിയ ഇന്ത്യന് നാവികസേന കപ്പല് ഐഎന്എസ് ജലാശ്വയില് 20 സംസ്ഥാനങ്ങളില് നിന്നുള്ള യാത്രക്കാരും. കപ്പിലിലെ 698 യാത്രക്കാരിൽ 440 പേർ മലയാളികളാണ്. മലയാളികളെ അതത് ജില്ലകളിലാകും ക്വാറന്റൈനില് പാര്പ്പിക്കുക. ഇതരസംസ്ഥാനക്കാരെ കൊച്ചിയില് തന്നെ ക്വാറന്റൈനിലാക്കും. ഇതര സംസ്ഥാനക്കാര് അടക്കം 280 പേരെയാണ് കൊച്ചിയില് ക്വാറന്റൈനിൽ പാര്പ്പിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. 12 മണിക്കൂറിനകം യാത്രക്കാരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.
പ്രത്യേക വാഹനത്തിലാണ് ഇവരെ ക്വാറന്റൈൻ കേന്ദ്രത്തില് എത്തിക്കുക.

