ഡൽഹി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ; ഞങ്ങൾ ഭരണഘടനയ്ക്ക് വിധേയരല്ലെന്ന് സംഘടന മേധാവി ഭൂപേന്ദ്ര തോമർ


ശാരിക

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെ പ്രതിഷേധക്കാർക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഹിന്ദു രക്ഷാ ദൾ പ്രഖ്യാപിച്ചു. 'ഔട്ട്ലുക്കിന്' നൽകിയ അഭിമുഖത്തിലാണ് സംഘടനാ മേധാവി ഭൂപേന്ദ്ര തോമർ (പിങ്കി ഭയ്യ) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോൺഗ്രസ്, ജനതാ പാർട്ടി പ്രവർത്തകർ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് ഭൂപേന്ദ്ര തോമർ പറഞ്ഞു. പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ച സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടതെന്നും, സനാതന ധർമ്മത്തിനും ഹിന്ദുത്വത്തിനും എതിരായി പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സംഘടനയ്ക്ക് ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെന്നും, ബി.ജെ.പി നേതാക്കൾ സനാതന ധർമ്മത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലുമെന്നും ഭൂപേന്ദ്ര തോമർ പറഞ്ഞു. പോലീസിന് ഭരണഘടനയോടാണ് ഉത്തരവാദിത്തമെന്നും എന്നാൽ തങ്ങൾ ഭരണഘടനയ്ക്ക് വിധേയരല്ലെന്നും സനാതന ധർമ്മത്തെ മാത്രമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സനാതന ധർമ്മത്തെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന പ്രവർത്തകരുടെ കുടുംബച്ചെലവും കേസുകളുടെ നിയമച്ചെലവും സംഘടന തന്നെ വഹിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

തനിക്കെതിരെ അൻപതിലധികം കേസുകൾ നിലവിലുണ്ടെങ്കിലും അതിലൊന്നും ഭയമില്ലെന്നും, രാജ്യത്തെ സംരക്ഷിക്കാൻ അയ്യായിരം കേസുകൾ വന്നാലും പ്രവർത്തനം തുടരുമെന്നും ഭൂപേന്ദ്ര തോമർ അവകാശപ്പെട്ടു. 2020-ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തവും തങ്ങളുടേതാണെന്ന് പറഞ്ഞ അദ്ദേഹം, കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകളും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ തുടർന്നും പ്രവർത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി.

article-image

േോ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed