ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ മരിച്ചു


ശാരിക

കോട്ട: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ ദാരുണമായി കൊല്ലപ്പെട്ടു. രാജസ്ഥാനിലെ കോട്ടയിൽ ശനിയാഴ്ച പുലർച്ചെ ആറോടെയായിരുന്നു അപകടം.

മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് രാജസ്ഥാനിലെ ഖാതു ശ്യാം ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എക്സ്പ്രസ് വേയിലെ ഫില്ലർ നമ്പർ 384-ന് സമീപത്ത് വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാവുകയും ബസ് റോഡിൽ നിന്ന് താഴ്ചയുള്ള ഓടയിലേക്ക് മറിയുകയുമായിരുന്നു.

ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കിയെങ്കിലും പിന്നീട് ക്രെയ്‌നുകൾ ഉപയോഗിച്ച് ബസ് പുറത്തെടുത്തു. അപകടത്തിൽ പരിക്കേറ്റ 17 പേരെ സമീപത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോട്ട ജില്ലാ കളക്ടർ പീയൂഷ് സമരിയയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി.

article-image

േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed