ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ; കോൺഗ്രസിൽ നിന്ന് അകലം പാലിക്കും
ശാരിക
ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന പാർട്ടി യോഗത്തിലാണ് പിന്തുണ പ്രഖ്യാപിക്കാൻ തീരുമാനമായത്.
അതേസമയം, കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും ഡി.എം.കെ യോഗത്തിൽ തീരുമാനമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ റദ്ദാക്കുക, ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ആവശ്യപ്പെട്ട് ഡി.എം.കെ യോഗം പ്രമേയം പാസാക്കി.
വോട്ടർപട്ടിക പരിഷ്കരണത്തിൽ കോൺഗ്രസും ഭരണകക്ഷിയായ ടി.വി.കെയും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് സി.ജെ.പി ആരോപിച്ചു. ഡി.എം.കെ ഇന്ത്യയിലെ യുവതയ്ക്കൊപ്പം നിലകൊള്ളുമെന്ന് ചെന്നൈയിൽ എസ്.ഐ.ആറിനെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ കനിമൊഴി കരുണാനിധിയും വ്യക്തമാക്കി.
dcdf

