അന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ സർവ്വീസ്; റെയിൽ‍വെ റിപ്പോർ‍ട്ട് നൽകി


ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികൾ‍ക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക ട്രെയിനുകൾ എന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം  പരിഗണിക്കുന്നു. ദിവസം 400 ട്രെയിനുകൾ ഓടിക്കാനാണ് സർക്കാർ ആലോചന. കേരളം, ബിഹാർ, മഹാരാഷ്ട്ര, ജാർഖണ്ധ് എന്നീ സംസ്ഥാനങ്ങളാണ് പ്രത്യേക ട്രെയിൻ ആവശ്യപ്പെട്ടത്. വിശദ റിപ്പോർ‍ട്ട് റെയിൽ‍വെ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ അരലക്ഷം കടന്നു. കർ‍ണാടകത്തിൽ നിന്ന് മാത്രം പതിനെണ്ണായിരം പേരാണ് രജിസ്റ്റർ ചെയ്തത്.

മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ‍, പഠനം പൂർ‍ത്തീകരിച്ച മലയാളികൾ, പരീക്ഷ, അഭിമുഖം, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ‍, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് പ്രഥമ പരിഗണന സർക്കാർ നൽ‍കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed