ഡോ. പി. വി. ചെറിയാന്റെ ഭാര്യ നാട്ടിൽ നിര്യാതയായി
മനാമ
ബഹ്റൈൻ കാൻസർ കെയർ സൊസെറ്റി പ്രസിഡണ്ടും, പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം അംഗവും, സൽമാനിയ ആശുപത്രിയിലെ ആക്സിഡന്റ് ആന്റ് എമർജൻസി ചീഫ് ഡോക്ടറുമായ ഡോ. പി വി ചെറിയാന്റെ ഭാര്യ ഉഷാ ചെറിയാൻ (67) നിര്യാതയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിൽ ആയിരുന്നു.
നാൽപത് വർഷം ബഹ്റൈൻ പ്രവാസിയായിരുന്ന ഇവർക്ക് നാല് മക്കളാണ് ഉള്ളത്. മൂന്ന് ആൺമക്കൾ അമേരിക്കയിലും, മകളും കുടുംബവും നാട്ടിലുമാണുള്ളത്. കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡോ. പി വി ചെറിയാൻ ബഹ്റൈനിലാണുള്ളത്.
ശവസംസ്കാരചടങ്ങ് നാളെ രാവിലെ തിരുവനന്തപുരം പാറ്റൂർ ഓർത്തോടക്സ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.

