ഗോവധക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗാന്ധിനഗർ സെഷൻസ് കോടതി


ശാരിക

അഹമ്മദാബാദ്: ഗോവധ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഹമ്മദാബാദ് സ്വദേശികളായ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗാന്ധിനഗറിലെ സെഷൻസ് കോടതി. വസീം ഖുറേഷി, മുഹമ്മദ് റഫീഖ് ഖുറേഷി, അസ്ഫാക് ബഹെലിം എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി ബി.ആർ. രാജ്പുത് കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്. മനുസ്മൃതിയിലെയും വേദങ്ങളിലെയും വരികൾ ഉദ്ധരിച്ചാണ് കോടതിയുടെ വിധിന്യായം. വിധിന്യായത്തിന്റെ ആദ്യ നാല് പേജുകളിൽ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചാണ് കോടതി വ്യക്തമാക്കുന്നത്.

പ്രാചീന ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് പശുക്കളെ പ്രപഞ്ചത്തിന്റെ മാതാവായി ബഹുമാനിക്കുന്നുവെന്നും 33 കോടി ദേവതകൾ അവയിൽ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിൽ കോടതി പറഞ്ഞു. പശുക്കളുടെ സാംസ്കാരിക പ്രാധാന്യം അറിഞ്ഞിട്ടും പ്രതികൾ വിലകുറഞ്ഞ പഴയതോ പാലുൽപാദനം ഇല്ലാത്തതോ ആയ പശുക്കളെയും എരുമകളെയും വാങ്ങി കശാപ്പ് ചെയ്യുകയും മാംസം വിൽക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഗുജറാത്ത് മൃഗസംരക്ഷണ ഭേദഗതി നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ കാലക്രമേണ പശുക്കൾക്ക് വംശനാശം സംഭവിക്കുമെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

article-image

േ്ി്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed