സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ ആർപിഐയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ; കടന്നാക്രമിച്ച് ദീപ്കെ


ഷീബ വിജയൻ


ന്യൂഡൽഹി: സിജെപി സ്ഥാപകനായ അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (ആർപിഐ) സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. സിജെപിക്കെതിരെ ബിജെപിയും ഭരണകക്ഷിയായ എൻഡിഎ സഖ്യവും ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനിടെ സ്വന്തം സഖ്യകക്ഷി നേതാവിൽ നിന്നുമുണ്ടായ ഈ നീക്കം ബിജെപിയെയും എൻഡിഎയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അത്താവലെ ഇതേക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയത്. ആർപിഐയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ അഭിജിത് ദീപ്കെയെ പാർട്ടിയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും, എന്നാൽ അദ്ദേഹം ഇതുവരെ ഈ ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും അത്താവലെ വ്യക്തമാക്കി. ഡോ. ബി.ആർ. അംബേദ്കറുടെ ചിന്തകളിലും ആശയങ്ങളിലും ഊന്നി പ്രവർത്തിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സംഘടനാ അടിത്തറ കൂടുതൽ ശക്തമാക്കാൻ യുവാക്കളുടെയും 'ജെൻ സീ' തലமுறയുടെയും പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് അത്താവലെ പറഞ്ഞു. ദീപ്കെ അംബേദ്കർ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഊർജസ്വലനായ ജനകീയ നേതാവാണെന്നും, അദ്ദേഹം പാർട്ടിയിൽ എത്തുന്നത് ആർപിഐയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, രാംദാസ് അത്താവലെയുടെ ക്ഷണത്തിനെതിരെ കടുത്ത വിമർശനവുമായി അഭിജിത് ദീപ്കെ തന്നെ നേരിട്ട് രംഗത്തെത്തി. വെറും ഒരു മാസം മുൻപ് വരെ തന്നെ 'ദേശദ്രോഹി' എന്ന് പരസ്യമായി മുദ്രകുത്തിയവർക്ക് ഇപ്പോൾ എങ്ങനെയാണ് താൻ പ്രിയപ്പെട്ടവനായി മാറിയതെന്ന് ദീപ്കെ ചോദ്യമുയർത്തി.

article-image

vcvxcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed