ഉന്നാവോ പീഡനക്കേസിലെ പ്രതികളെ സെൻഗാറിനെ തിഹാർ ജയിലിലേക്ക് മാറ്റും
ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിനെ മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗാറിനെയും കൂട്ടുപ്രതി ശശി സിംഗിനെയും ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റും. ഡൽഹി തീസ് ഹസാരി കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവരെയും ഓഗസ്റ്റ് ഏഴിന് കോടതിയിൽ വീണ്ടും ഹാജരക്കാണമെന്നും ഉത്തരവിലുണ്ട്. നേരത്തെ, കേസിലെ ഇരയായ പെൺകുട്ടിയെ പെൺകുട്ടിയ രാജ്യതലസ്ഥാനത്തെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർ ചികിത്സകൾക്കായി പെൺകുട്ടിയെ ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്ന് എയിംസിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവ്.

