ഭക്ഷണം എത്തുവാൻ വൈകിയതിനെ ചൊല്ലി തർക്കം;യുവാവിന്‍റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ചു


ഹൈദരാബാദ്: ഭക്ഷണം എത്തുവാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പാചകക്കാരൻ യുവാവിന്‍റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ചു. ഹൈദരാബാദിലാണ് സംഭവം. പ്രഭാത ഭക്ഷണം കഴിക്കുവാൻ ഹോട്ടലിൽ എത്തിയതായിരുന്നു ഈ യുവാവ്.  ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കുവാൻ 15 മിനിറ്റ് സമയമെടുക്കുമെന്ന് പാചകക്കാരൻ അറിയിച്ചിരുന്നു. എന്നാൽ അരമണിക്കൂർ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതായതോടെ കുപിതനായ യുവാവ് പാചകക്കാരനുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. വളരെ മോശമായി രീതിയിൽ യുവാവ് പാചകക്കാരനെ ആക്ഷേപിച്ചു. ഇതിൽ കുപിതനായി പാചകക്കാരൻ അടുക്കളയിൽ പോയി തിളച്ച എണ്ണയെടുത്തു കൊണ്ടു വന്ന് ഈ യുവാവിന്‍റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed