മുംബൈ അണക്കെട്ട് ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി: മരണം 20 ആയി
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന സംഭവത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. എൻഡിആർഎഫ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 20 ആയി. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി എൻഡിആർഎഫ് പ്രദേശ് തെരച്ചിൽ നടത്തിവരികയായിരുന്നു. സംഭവത്തിൽ15 വീടുകൾ ഒഴുകിപ്പോയിരുന്നു. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്.

