ബംഗാളിൽ ദുരഭിമാനക്കൊല;മകളെ മാതാപിതാക്കൾ കൊന്ന് ഗംഗയിൽ ഒഴുക്കി


മാൾഡ: പശ്ചിമബംഗാളിലെ മാൾഡയിൽ ദുരഭിമാനക്കൊല. പതിനാറുകാരിയായ മകളെ കൊന്ന് ഗംഗയിൽ ഒഴുക്കിയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാൾഡയിലെ മഹേന്ദ്രതോല സ്വദേശികളായ ധിരൻ മണ്ഡൽ, ഭാര്യ സുമതി മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരനുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നതിനെ ഇവർ എതിർത്തിരുന്നു. എന്നാൽ ഈ ബന്ധവുമായി മുന്നോട്ടുപോയതിലുള്ള വൈരാഗ്യത്തിലാണ് മകളെ ധിരനും സുമതിയും കൊലപ്പെടുത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മകളെ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി നദിയിൽ ഒഴുക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed