ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് നേതാവ് കമല ഹാരിസിനെതിരെ വംശീയ അധിക്ഷേപം
വാഷിങ്ടൻ∙ വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാവാൻ അവസരം കാത്തിരിക്കുന്ന ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് നേതാവ് കമല ഹാരിസിനെതിരെ വംശീയ അധിക്ഷേപം. കലിഫോർണിയയിൽ നിന്നുള്ള സെനറ്റ് അംഗമായ കമല ‘അമേരിക്കൻ കറുപ്പു വംശജ’ അല്ലെന്നാണ് പരിഹാസം.
54 കാരിയായ കമലയുടെ അമ്മ ഇന്ത്യക്കാരിയും പിതാവ് ജമൈക്കൻ സ്വദേശിയും ആണ്. വലതുപക്ഷക്കാരനായ അലി അലക്സാണ്ടറുടെ ട്വീറ്റ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ റീട്വീറ്റ് ചെയ്തതോടെയാണു വിഷയം ചൂടുപിടിച്ചത്.
ഇതേസമയം, കമല ഹാരിസ് പകുതി ഇന്ത്യനും പകുതി ജമൈക്കനുമാണെന്നു കേട്ടതു ശരിയാണോ എന്നു ചോദിക്കുക മാത്രമാണു ട്രംപ് ജൂനിയർ ചെയ്തതെന്നും തെറ്റിദ്ധരിക്കപ്പെട്ടതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തെന്നും വക്താവ് ചൂണ്ടിക്കാട്ടി.

