ജലസംഭരണി വറ്റിയപ്പോള്‍ 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം ഉയര്‍ന്നു വന്നു
മൊസൂള്‍: ജലസംഭരണി വറ്റിയപ്പോള്‍ ഉയര്‍ന്നത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. ഇറാഖിലെ ടിഗ്രിസി നദിയിലുള്ള മുസോള്‍ അണക്കെട്ട് വറ്റിയപ്പോഴാണ് വിസ്മയ കൊട്ടാരം ഉയര്‍ന്നുവന്നത്.
കടുത്ത വരള്‍ച്ച നേരിടുന്ന ഇറാഖില്‍ ചൂട് കാരണം അണക്കെട്ട് വറ്റി വരണ്ടപ്പോഴാണ് ഇത് കണ്ടെത്തിയത്. പുരാവസ്തു സംബന്ധിമായ ദശാബ്ദങ്ങള്‍ക്കിടയിലെ വലിയ കണ്ടെത്തലായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
ഈ അവശേഷിപ്പുകള്‍ മിട്ടനി സാമ്രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിവ് ലഭിക്കുവാന്‍ ഈ കൊട്ടാരം സഹായിക്കുമെന്നാണ് കരുതുന്നത്. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച ടെറസ്സും റോഡ് സംവിധാനങ്ങളും സെമിത്തേരിയും അണക്കെട്ടില്‍ മുങ്ങിക്കിടക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളവും 500 മീറ്റര്‍ ചുറ്റളവുമുള്ള കൊട്ടാരം പുരാതന നഗരത്തെ അനുസ്മരിപ്പിക്കുന്നതാണ്. 2010ല്‍ ജലസംഭരണിയില്‍ കെമുണെ എന്ന പേരില്‍ കൊട്ടാരം പുരാവസ്ഥു വിഭാഗക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ അത് പര്യവേഷണം നടത്തുന്നതിനിടെ വീണ്ടും ജലസംഭരണി നിറയുകയായിരുന്നു.

