ഛത്തീസ്ഗഡിൽ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാന്‍മാർ മരിച്ചു
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂറിൽ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാന്മാർ മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.
സിആര്‍പിഎഫിന്‍റെ 199ആം ബറ്റാലിയനിലെ സൈനികരാണ് മരിച്ചത്. ആക്രമണത്തിൽ പ്രദേശവാസികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

