നോയിഡയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു
ശാരിക
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ആറുവയസ്സുകാരിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. പ്രതിയായ ബാൽരാജ് (40) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിയെടുക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ കുട്ടിയുടെ വീട്ടുകാർ സെൻട്രൽ നോയിഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി വലിെച്ചറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റു. തുടർന്ന് പോലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതിക്ക് വെടിയേറ്റത്. പരിക്കേറ്റ ഇയാളെ നോയിഡ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
aa

