രാഹുലിന്‍റെ ‘പുതിയ ഇന്ത്യ’ ട്വീറ്റിനെതിരെ പോലീസിൽ പരാതി നൽകി അഭിഭാഷകൻ
മുംബൈ: അന്താരാഷ്ട്ര യോഗ ദിനത്തിൽ നടത്തിയ വിവാദ ട്വീറ്റിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി. രാഹുൽ ഗാന്ധി സൈന്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് മുംബൈയിലെ അഭിഭാഷകൻ അടൽ ദുബെയാണ് പരാതി നൽകിയത്. യോഗ ദിനത്തിൽ കരസേനയിലെ നായ്‍ക്കൾക്കൊപ്പം പട്ടാളക്കാർ യോഗ ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവച്ച് ‘പുതിയ ഇന്ത്യ’ എന്ന് രാഹുൽ ട്വീറ്റ് ചെയ്തതാണ് വിവാദത്തിനു കാരണമായത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ ഉൾപ്പെടെയുള്ളവർ ഇതിനെതിരേ രംഗത്തുവന്നിരുന്നു.

