ഉത്തരാഖണ്ഡിലെ ഉരുൾപൊട്ടലിൽ മലയാളി സൈനികൻ മരിച്ചു


പുനലൂർ: ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മലയാളി സൈനികൻ മരിച്ചു. പുനലൂർ ചെമ്മന്തൂർ കരിമ്പും മണ്ണിൽ വീട്ടിൽ കുഞ്ഞുമോനാണ് (54) മരിച്ചത്. ഡാർചൂളയിലാണ് സംഭവം. ഉരുൾപൊട്ടലിൽ കുറേദൂരം ഒഴുകിപ്പോയി.വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചശേഷം ചൊവ്വാഴ്ച 11ന് ചെമ്മന്തൂരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തൊളിക്കോട് സെന്റ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്യും. ആറുമാസം മുമ്പാണ് നാട്ടിൽ വന്നുപോയത്. ഭാര്യ: അന്നമ്മ.മക്കൾ:നവീൻ, നൂതൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed