കുട്ടികളിലെ മസ്തിഷ്കജ്വരം കൂടുതൽ‍ ജില്ലകളിലേക്കവ്യാപിക്കുന്നതായി ആശങ്ക


പാട്ന: മസ്തിഷ്കജ്വരം ബീഹാറിലെ മുസാഫർപൂരിന് പിന്നാലെ കൂടുതൽ‍ ജില്ലകളിലേക്ക് ലേക്ക് വ്യാപിക്കുന്നതായി ആശങ്ക. സമസ്തിപുർ, ബങ്ക, വൈശാലി എന്നീ ജില്ലകളിൽ നിന്നുള്ള കുട്ടികളിലാണ് പുതിയതായി രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിനിടെ രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. ജൂൺ ഒന്നുമുതൽ 372 കുട്ടികൾ സർക്കാർ ആശുപത്രിയിലും 146 കുട്ടികൾ കേജരിവാൾ ആശുപത്രിയിലുമായാണ് ചികിത്സ തേടിയെത്തിയത്. രോഗ പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പിനു മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ആശുപത്രികളിലായി മുന്നൂറിലേറെ കുട്ടികൾ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 

ഇതിനിടെ, രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ പ്രദേശങ്ങളിൽ മെഡിക്കൽ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിക്കുന്നതും പോഷകാഹാരക്കുറവുമാണ് നില വഷളാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും തിരിച്ചടിയായി. കുട്ടികൾ മരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറായില്ല. 

മസ്തിഷ്കജ്വരം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളിൽ‍ നിന്നാണെന്ന സംശയത്തെത്തുടർ‍ന്ന് മുന്‍കരുതലെന്ന നിലയിൽ‍ ഒഡീഷ സർ‍ക്കാർ‍ പഴങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ച കുട്ടികളിൽ‍ ഭൂരിഭാഗം പേരും ലിച്ചിപ്പഴങ്ങൾ‍ കഴിച്ചതായി ഡോക്ടർ‍മാരും സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കരുതൽ‍ എന്ന നിലയിൽ‍ ലിച്ചിപ്പഴങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒഡീഷ സർ‍ക്കാർ‍ തീരുമാനിച്ചത്. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed