മഹീന്ദ്ര വാഹനങ്ങൾക്കു വില കൂടുന്നു


മുംബൈ: മഹീന്ദ്രയുടെ യാത്രാ വാഹനങ്ങൾക്കു ജൂലൈ മുതൽ വില കൂടും. വിവിധ മോഡലുകളിലായി 36,000 രൂപ വരെയാണ് വിലവർദ്ധനയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. രാജ്യവ്യാപകമായി എഐഎസ് 145 സുരക്ഷാ നിബന്ധനകൾ ജൂലൈ ഒന്നു മുതൽ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഉൽപ്പാദനച്ചിലവ് വർദ്ധിച്ചതാണ് വില ഉയർത്താൻ കന്പനിയെ പ്രേരിപ്പിച്ചത്. 

ഡ്രൈവർ എയർബാഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ (ഡ്രൈവർ, കോ-ഡ്രൈവർ), റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലർട്ട് തുടങ്ങിയവ സ്റ്റാൻഡാർഡ് മോഡൽ മുതൽ നിജപ്പെടുത്തുന്നതാണ് എഐഎസ് 145 സുരക്ഷാ മാനദണ്ഡം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed