ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് പീഡനത്തിനിരയാക്കി കൊലപ്പെടുത്തി
ഹൈദരാബാദ്: ഒന്‍പത് മാസം പ്രായമായ പെൺകുഞ്ഞിനെ യുവാവ് യുവാവ് പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം വീടിന്‍റെ ടെറസിൽ ഉറങ്ങുകയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രവീൺ എന്ന യുവാവ് മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. മാതാപിതാക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഇയാളെ നാട്ടുകാർ പിടികൂടിയ പോലീസിൽ ഏപ്പിച്ചു. കുട്ടിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രവീണിനെതിരെ പോലീസ് കേസെടുത്തു.

