ജീപ് കോന്പസ് ട്രെയ്ൽ ഹോക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചു


കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച കോംപാക്ട് 4x4 എസ്‌യു‌വി ട്രെയ്ൽ ഹോക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ ജീപ് 4x4 എസ്‌യുവിയാണ് ട്രെയ്ൽ ഹോക്ക്. രാജ്യത്തെ 82 ബ്രാൻഡ് ഷോറൂമുകളിൽ 50,000 രൂപ അടച്ച് ട്രെയ്ൽ ഹോക്ക് ബുക്ക് ചെയ്യാം. മുഴുവൻ തുകയും തിരികെ ലഭിക്കുന്ന വ്യവസ്ഥയിലാണ് ബുക്കിംഗ്. 2.0 ലിറ്റർ സ്റ്റേജ് 5 ടർബോ ഡീസൽ എൻജിൻ കരുത്തു പകരുന്ന വാഹനത്തിൽ എൻജിൻ/സ്റ്റാർട്ട്, ക്രൂയിസ് കണ്‍ട്രോൾ, വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന യു കണക്ട് നാവിഗേഷൻ, ഹിൽ ഡീസെന്‍റ് കണ്‍ട്രോൾ, ജീപ് ആക്ടീവ് ഡ്രൈവ് 4.4 ലോ, വിവിധ ഭൂപ്രദേശങ്ങളിൽ സഹായകരമാകുന്ന ഡ്രൈവ് മോഡുകൾ (റോക്ക് മോഡ്, ഓട്ടോ, സ്നോ, മഡ്, സാൻഡ്) തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ഏഴ് ഇഞ്ച് ക്ലസ്റ്റർ ഡിസ്പ്ലേ, സ്റ്റീൽ അണ്ടർബോഡി സംരക്ഷണം, വെള്ളക്കെട്ടുകളിൽനിന്നു സംരക്ഷണം നൽകത്തക്ക ഉയരം, പരിഷ്കരിച്ച ബംബറുകൾ, മാറ്റ് ബ്ലാക്ക് ഡിസൈൻ, കറുത്ത തുകൽ ഇന്‍റീരിയർ, റൂബീ റെഡ് റിയർ ടോ ഹുക്ക്, പരുത്ത റോഡുകൾക്ക് ഇണങ്ങുന്ന ടയറുകൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed