കേരളാ കോൺഗ്രസ്−എമ്മിനെ തകർക്കാൻ ആർക്കുമാവില്ല: ജോസ് കെ. മാണി


 

ന്യൂഡൽഹി: കേരള കോൺഗ്രസ് എമ്മിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജോസ് കെ. മാണി എംപി. വ്യവസ്ഥാപിതമായ രീതിയിൽ തീർത്തും ജനാധിപത്യപരമായാണ് തന്നെ ചെയർമാനായി തെരഞ്ഞെടുത്തതെന്നും ജോസ് കെ. മാണി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് സമവായ ചർച്ചയ്ക്ക് വിളിക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. വയനാട്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റുമാർ ആ സ്ഥാനത്ത് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed