സമാജ്‌വാദി പാർ‍ട്ടി നേതാവിനെ മാവോയിസ്റ്റുകൾ‍ തട്ടിക്കൊണ്ടുപോയി വധിച്ചു


ബിജാപൂർ‍: ഛത്തീസഗഡിലെ ബീജാപൂരിൽ‍ സമാജ്‌വാദി പാർ‍ട്ടി നേതാവിനെ് മാവോയിസ്റ്റുകൾ‍ തട്ടിക്കൊണ്ടുപോയി വധിച്ചു. മാരിമല്ല സ്വദേശിയും കരാറുകാരനുമായി സന്തോഷ് പൂനത്തെയാണ് വധിച്ചത്. ചൊവ്വാഴ്ച രാത്രി മാരിമല്ലയിലെ നിർ‍മ്മാണ സ്ഥലത്തുനിന്നാണ് സന്തോഷിനെ തട്ടിക്കൊണ്ടുപോയതെന്ന് നക്‌സൽ‍ വിരുദ്ധ ഓപറേഷന്‍ ഡിഐജി സുദേരാജ് പി പറഞ്ഞു.

ഛത്തീസ്ഗഡിൽ‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ‍ ബിജാപൂർ‍ മണ്ഡലത്തിൽ‍ നിന്നും സന്തോഷ് മത്സരിച്ചിരുന്നു. ബസ്തറിലെ പാർ‍ട്ടിയുടെ വൈസ് പ്രസിഡന്റുമാണ്. നക്‌സൽ‍ ബാധിത മേഖലയാണ് ബസ്തർ‍. സന്തോഷിനെ കാടിനുള്ളിലേക്ക് കൊണ്ടുപോയാണ് വധിച്ചത്. അന്വേഷണത്തിനു പോയ പോലീസ് സംഘം തിരിച്ചെത്തിയാലെ കൂടുതൽ‍ വിശദാംശങ്ങൾ‍ ലഭ്യമാകുവെന്നും പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed