ഭാര്യയോട് സംശയം; രണ്ട് കുട്ടികളെ തുന്നൽക്കാരൻ കുത്തിക്കൊന്നു


മൊറാദാബാദ്: ഉത്തർപ്രദേശിൽ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ തുന്നൽക്കാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. തുന്നൽക്കാരനായ നിർമൽപുർ സ്വദേശി റോതാഷാണ് മക്കളെ കൊലപ്പെടുത്തിയത്. ഇയാൾ തന്‍റെ നാല് മക്കളെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരു കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

rn

കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ ഭാര്യയേയും മക്കളെയും ആക്രമിച്ചത്.ഭാര്യയ്ക്കു പരപുരുഷ ബന്ധത്തിൽ ഉണ്ടായ കുട്ടികളാണെന്ന് ആരോപിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്തു. റോതാഷിനെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തു നിന്നും കുത്താൻ ഉപയോഗിച്ച കത്രിക കണ്ടെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed