സംഗീത-നാട്യ വിസ്മയത്തിന്റെ അലകൾ തീർത്ത് പാക്ട് ശ്രുതിലയം 2019
മനാമ: ഭക്തിയും ഭാരതീയ തത്ത്വചിന്തയും ഇടകലര്‍ന്ന ജ്ഞാനപ്പാനയുടെ അന്തര്‍ധാര നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ച വിനീതിന്റേയും ലക്ഷ്മി ഗോപാലസ്വാമിയുടെയും നടന്ന വിസമയവും പത്മശ്രീ കെ ജി ജയന്റെ സംഗീത കച്ചേരിയും തീർത്ത ഒരു ദിവസത്തെ മുഴുനീള ലാസ്യ ലയ മേളയ്ക്ക് ബഹ്‌റൈൻ ജനത സാക്ഷ്യം വഹിച്ചപ്പോൾ ഇത്തവണത്തെ പാലക്കാട് ആർട്ട്സ് ആൻഡ് കൾച്ചറൽ തീയറ്റർ (പാക്ട്)ഒരുക്കിയ ശ്രുതിലയം-2019 ശ്രദ്ധേയമാ യി. ഇന്റർ ആർട്സ് ഇന്റർനാഷണൽ കമ്പനിയുമായി സഹകരിച്ച്ജൂകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 9 മണിക്ക് പ്രശസ്ത സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ പത്മശ്രീ കെ.ജി. ജയൻ പരിപാടി ഉത്ഘാടനം ചെയ്‌തു .തുടർന്ന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവത്തിൽ ബഹ്റൈനില്‍ സംഗീതം അഭ്യസിക്കുന്ന നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുത്ത കീർത്തന ആലാപനമായിരുന്നു.തുടർന്ന് കീർത്തനങ്ങളും ഭക്തിഗാനങ്ങളും ഉൾപ്പെടുത്തി പത്മശ്രീ കെ ജി ജയൻ അവതരിപ്പിച്ച സംഗീതക്കച്ചേരി നടന്നു .
വൈകിട്ട് 6 മണിക്ക് ആതിര മേനോനും അഞ്ജന അനിൽ മാരാരും ചേർന്ന് അവതരിപ്പിച്ച താണ്ഡവ് ഡാൻസ്, റിഥമിക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ച ഇന്ത്യൻ നൃത്തം "പഞ്ചതത്വ ", പാലക്കാടിന്റെ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി എന്നിവക്കുശേഷമാണ് ,നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ ''ജ്ഞാനപ്പാന'' അരങ്ങേറിയത്
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സിന്റെ വൈസ് ചെയർമാൻ മുഹമ്മദ് അബ്ദുൾജബ്ബാർ അൽ കൂഹേജി , ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രേണു യാദവ്, പി കെ ചൗധരി , ബഹ്‌റൈനിലെ പ്രമുഖ വ്യവസായി റാഷിദ് അൽ സിനാൻ, എന്നിവരും നൂറിൽപരം സ്പോൺസർമാരുടെ പ്രതിനിധികളും അതിഥികളായി.ഐ ഐ പി എ പ്രിൻസിപ്പൽ അമ്പിളിക്കുട്ടൻ, ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള,സെക്രട്ടറി എം.പി രഘു, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്,കെ സി എ പ്രസിഡന്റ് സേവി മാത്തുണ്ണി,കെ എസ് സി എ പ്രസിഡന്റ് സന്തോഷ്, ഗുരുദേവ ചെയർമാൻ ചന്ദ്രബോസ്, ഇവൻറ് പ്രെസെന്റർ പോൾ സെബാസ്റ്റ്യൻ , ഇവൻറ് കോഓർഡിനേറ്റർ രഞ്ജിത്ത് , പാക്‌ട് എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. പാക്‌ട് അംഗം രമണി അനിൽ രചിച്ച് രാജീവ് വെള്ളിക്കോത്ത് ഈണമിട്ട പാക്ട് ശീർഷകഗാനം പത്മശ്രീ കെ.ജി. ജയൻ വേദിയിൽ സമർപ്പിച്ചു.
സദസ്സ്

