കേരളത്തിലെ സിറ്റിംഗ്/ മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി
ദില്ലി: കേരളത്തിലെ സിറ്റിംഗ്/ മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ 312 കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ണ്ണായക ഉത്തരവുമായി സുപ്രിം കോടതി. കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ ഹൈക്കോടതി സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികളെ പ്രത്യേക കോടതികളായി നിശ്ചയിക്കണം. ജീപര്യന്തം ശിക്ഷയുള്ള കേസുകളാണ് ആദ്യം പരിഗണിക്കേണ്ടത് എന്നും സുപ്രിം കോടതി ഉത്തരവില്‍ പറയുന്നു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകളില്‍ അതിവേഗ വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന്റെ തുടര്‍ച്ചയായാണ് സുപ്രിം കോടതി ഉത്തരവ്.
ഏതെങ്കിലും ഒരു പ്രത്യേക കോടതിയില്‍ എല്ലാ കേസുകളും നല്‍കുന്നതിന് പകരം സാധ്യമായത്രയും കോടതികള്‍ക്ക് വിഭജിച്ചു നല്‍കണം. ഇതിനായി ഹൈക്കോടതി സെഷന്‍സ് മജിസ്‌ട്രേറ്റ് കോടതികളെ പ്രത്യേക കോടതികളായി നിര്‍ദ്ദേശിക്കണമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ജീവപര്യന്തം ശിക്ഷയുള്ള കേസുകള്‍ ആദ്യം പരിഗണിക്കണം. വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാതെ തുടര്‍ച്ചയായി കേസുകള്‍ പരിഗണിച്ചു തീര്‍പ്പാക്കണം. കേസിലെ പുരോഗതി സംബന്ധിച്ചു പ്രത്യേക കോടതികള്‍ ഹൈക്കോടതികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതികള്‍ അത് സുപ്രിം കോടതിക്കും നല്‍കണം.
ഹൈക്കോടതികള്‍ അത് സുപ്രിം കോടതിക്കും നല്‍കണം. ആദ്യ പുരോഗതി റിപ്പോര്‍ട്ട് ഡിസംബര്‍ 14ന് കോടതി പരിഗണിക്കും. കേരളത്തിനൊപ്പം 304 ക്രിമിനല്‍ കേസുകള്‍ ഉള്ള ബിഹാറിനും സമാന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
