ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
റായ്പുര്‍: ബിജാപുര്‍ ജില്ലയില്‍ രണ്ടിടത്ത് മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 5 സിആര്‍പിഎഫ് കോബ്ര സൈനികര്‍ക്കു പരിക്കേറ്റു. സുക്മ ജില്ലയില്‍ രണ്ട് മാവോയിസ്റ്റുകളെ സേന ഏറ്റുമുട്ടലില്‍ വധിച്ചു. നിയമയഭയിലെക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഇവയില്‍ 12 മണ്ഡലങ്ങളും മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളാണ്. വന്‍ സുരക്ഷാസന്നാഹങ്ങളോടെ നടന്ന പോളിങ്ങ് താരതമ്യേന ശാന്തമായിരുന്നു. മുഖ്യമന്ത്രി രമണ്‍ സിങ്ങും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണശുക്ളയും ഏറ്റുമുട്ടുന്ന രാജ്‌നന്ദന്‍ഗാവ് ആണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം. ബാക്കി 72 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 20ന് നടക്കും.



