ദൈവം ശിക്ഷ നടപ്പിലാക്കിയെന്ന്​ സനലിന്റെ കുടുംബം


തിരുവനന്തപുരം : നെയ്യാറ്റിൻകര കൊലപാതക കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സനൽ കുമാറിന്റെ കുടുംബം. ദൈവം ശിക്ഷ നടപ്പിലാക്കിയതായി സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.

ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഉപവാസ സമരം ആരംഭിച്ചത്. ഞങ്ങളുടെ പ്രാർഥന തുടങ്ങിയപ്പോൾ തന്നെ ദൈവം ശിക്ഷ നടപ്പിലാക്കിയെന്ന് സഹോദരി പറഞ്ഞു. ഇതിൽ കൂട്ടുപ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ കൊടുക്കണമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.

സർക്കാരിന്റെ പ്രതികരണം വരുന്നത് വരെ ഉപവാസ സമരവുമായി മുന്നോട്ട് പോകും. അനുകൂലമായ പ്രതികരണമല്ല എങ്കിൽ കൂടുതൽ ശക്തമായ സമര മാർഗങ്ങൾ സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed