ജയിലിലുള്ള ആരോ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഇന്ദ്രാണി മുഖർജി

മുംബൈ : ജയിലിലുള്ള ആരോ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജി. പ്രത്യേക സി.ബി.ഐ കോടതിയിൽ തിങ്കളാഴ്ചയാണ് ഇന്ദ്രാണി ഇക്കാര്യം അറിയിച്ചത്. ജീവനിൽ പേടിയുണ്ട്. ജയിൽ ഐ.ജിയോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അവർ കോടതിയെ ബോധിപ്പിച്ചു.
തെക്കൻ മുംബൈയിലെ ബൈക്കുള ജയിലിൽ തടവിൽ കഴിയുന്ന ഇന്ദ്രാണിയെ അബോധാവസ്ഥയിൽ അടുത്തിടെ മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരുന്നു.