വിദ്യർത്ഥിനിയെ തട്ടികൊണ്ട് പോകൽ : കോൺഗ്രസ് വനിതാ നേതാവ് അറസ്റ്റിൽ

ന്യൂഡൽഹി : എൻജിനീയറിങ് വിദ്യർത്ഥിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉത്തരാഖണ്ധിലെ കോൺഗ്രസ് വനിതാ നേതാവ് അറസ്റ്റിൽ. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മെഹക് ഖാനാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മകനുമായി വിവാഹം നടത്താനാണ് പെൺകുട്ടിയെ തട്ടിയെടുത്തത്. സംഭവം ലൗ ജിഹാദാണെന്നാരോപിച്ച് ബന്ധുക്കളും ഹിന്ദു സംഘടനകളും രംഗത്തെത്തി. മകനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്.
പെൺകുട്ടി വിവാഹത്തിന് വിസമ്മതിച്ചിരുന്നു. തുടർന്ന് മെഹക് ഖാനും മകനും കോളേജിലെത്തി ഭീഷണിപ്പെടുത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു. മകന് വിവാഹം കഴിക്കാനാണ് പെൺകുട്ടിയെ തട്ടിയെടുത്തതെന്ന് മെഹക് ഖാൻ ഗാസിയാബാദ് കോടതിയിൽ വ്യക്തമാക്കി.