സി­ദ്ധ­രാ­മയ്യക്കെ­തി­രെ­ മത്­സരി­ക്കാൻ തയ്യാ­റെന്ന് യെ­ദ്യൂ­രപ്പ


ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പു പോരു മുറകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ. മൈസുരുവിലെ ചാമുൺഡേശ്വരിക്കു പുറമെ വടക്കൻ കർണാടകത്തിലെ ബാദാമിയിൽനിന്നു മത്സരിക്കാൻ സിദ്ധാരാമയ്യ തയ്യാറാകുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് യെദ്യൂരപ്പയുടെ വെല്ലുവിളി.

താനാണോ അതോ മറ്റാരെങ്കിലുമാണോ ബാദാമിയിൽനിന്നു മത്സരിക്കേണ്ടതെന്ന് ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തീരുമാനിക്കും. എന്നോട് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണ്. മറ്റാരെങ്കിലോടുമാണ് ആവശ്യപ്പെടുന്നതെങ്കിൽ അവർ മത്സരിക്കും  യെദ്യൂരപ്പ ചിക്കമഗളൂരുവിൽ പറഞ്ഞു. സിദ്ധാരാമയ്യയെ പരാജയപ്പെടുത്താനായി ഏറ്റവും നല്ല സ്ഥാനാർഥിയെയാകും എതിരായി നിർത്തുകയെന്നും സിദ്ധാരാമയ്യ വ്യക്തമാക്കി.

കുരുബ വിഭാഗത്തിൽപെട്ട സിദ്ധാരാമയ്യയെ തന്നെ ഇവിടെ സ്ഥാനാർഥിയാക്കുന്നതിലൂടെ വിജയം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ചാമുൺഡേശ്വരിയിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ജനതാദളും (എസ്) ബി.ജെ.പിയും കൈകോർക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷിത സീറ്റായ ബാദാമിയിൽ കൂടി ജനവിധി തേടുന്നത്. ചാമുൺേഡശ്വരിയിൽനിന്ന് അഞ്ച് തവണ വിജയിച്ച സിദ്ധാരായ്യ രണ്ടുതവണ പരാജയപ്പെടുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed