തങ്ങളെ­ ദയാ­വധത്തിന് വി­ധേ­യരാ­ക്കണമെ­ന്ന് ദന്പതി­മാ­ർ


മുംബൈ : തങ്ങളെ ദയാവധത്തിന് വിധേയരാക്കണമെന്ന അപേക്ഷയിൽ നടപടിയാവാത്തതിനെത്തുടർന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങളറിയാൻ ദന്പതികളുടെ നീക്കം. മുംബൈ സ്വദേശികളായ നാരായണൻ ലാവതെയും ഭാര്യ ഇരാവതിയുമാണ് അപേക്ഷകർ.

കഴിഞ്ഞ വർഷം ഡിസംബറിലാണ് തങ്ങൾക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദന്പതികൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്. എന്നാൽ, ഇതുവരെയും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്നാണ് വിവരാവകാശ നിയമപ്രകാരം നീങ്ങാൻ ഇവർ തീരുമാനിച്ചത്. മാർച്ച് 20നാണ് വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ മുഖ്യവിവരാവകാശ കമ്മീഷണർക്ക് നൽകിയിരിക്കുന്നത്.

ദയാവധത്തിനുള്ള അപേക്ഷ സമർപ്പിച്ച് മൂന്നുമാസമായിട്ടും പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനെത്തുടർന്നാണ് വിവരാവകാശ നിയമത്തെ ആശ്രയിച്ചതെന്ന് നാരായണൻ ലാവതെ പറഞ്ഞു. ജീവൻ മരണക്കേസുകളിൽ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം മറുപടി നൽകണമെന്നാണ് നിയമം. എന്നാൽ, 11 ദിവസങ്ങൾക്ക് ശേഷവും ആ അപേക്ഷയിൽ മറുപടി ലഭിക്കാതായതോടെ പരാതിയിന്മേൽ അപ്പീലിന് കോടതിയെ സമീപിച്ചിരിക്കുകയാണ് ദന്പതിമാർ. 30 ദിവസത്തിനകം വാദംകേൾക്കലുണ്ടാവുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇപ്പോഴിവർ.

തങ്ങൾക്ക് കുട്ടികളില്ല. കാര്യമായ ആരോഗ്യപ്രശ്നങ്ങളുമില്ല. എന്നാൽ, ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാൻ തങ്ങളെക്കൊണ്ടിനി ആവില്ലെന്നും അതിനാൽ ദയാവധത്തിന് വിധേയരാക്കണമെന്നുമാണ് രാഷ്ട്രപതിക്കുള്ള കത്തിൽ ദന്പതിമാർ ആവശ്യപ്പെട്ടത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് ഇവർ പറയുന്നത്. മഹാരാഷ്ട്ര േസ്റ്ററ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് 1989ൽ വിരമിച്ചയാളാണ് നാരായണൻ ലാവതെ. ഭാര്യ ഇരാവതി ഹൈസ്കൂൾ പ്രിൻസിപ്പാളായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed