യാത്രക്കാരെയും കൊണ്ട് എഞ്ചിനില്ലാതെ തീവണ്ടിയോടിയത് 10 കിലോമീറ്റർ
ഭുവനേശ്വർ : എഞ്ചിനില്ലാതെ യാത്രക്കാരുമായി ട്രയിൻ പത്ത് കിലോമീറ്റർ ഓടിയത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച്ച രാത്രി 10മണിക്ക്ഒഡീഷയിലെ തിത്ലഗഢ് േസ്റ്റഷനിലായിരുന്നു സംഭവം. തീവണ്ടി എഞ്ചിനിൽ നിന്ന് വേർപ്പെടുത്തുന്പോൾ ഉത്തരവാദപ്പെട്ടവർ സ്കിഡ് ബ്രേക്ക് നൽകാതിരുന്നതാണ് അപകടത്തിന് കാരണം.
എഞ്ചിനിൽ നിന്ന് വേർപ്പെടുത്തുന്പോൾ അഹമ്മദാബാദ് പുരി എകസ്പ്രസ്സ് ഭുവനേശ്വറിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള തിത്ലഗഢ് േസ്റ്റഷനിലായിരുന്നു. തിത്ലഗഢിൽ നിന്ന് കേസിംഗയിലേക്കുള്ള റെയിൽവേ പാളത്തിന് ചെരിവുണ്ട്. ഇതാണ് എഞ്ചിനില്ലാതെ 10 കിലോമീറ്ററോളം തീവണ്ടിയോടാൻ കാരണം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ റെയിൽവേ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കല്ലും കന്പുകളും ട്രാക്കിലേക്കിട്ട് തീവണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി. പത്ത്കിലോമീറ്റർ തീവണ്ടി യാത്ര തുടർന്നു. േസ്റ്റഷനിലൂടെ തീവണ്ടി കടന്നു പോകുന്പോൾ ചങ്ങലവലിക്കാൻ കൈ കൊണ്ട് റെയിൽവേ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഓടുന്ന തീവണ്ടിയിൽ നിന്ന് കാര്യം മനസ്സിലാക്കാൻ യാത്രക്കാർക്കായില്ല. ചങ്ങലവലിക്കാൻ ജീവനക്കാർ ആവശ്യപ്പെടുന്നത് ട്വീറ്റ് ചെയ്ത വീഡിയോയിൽ കാണാം.
മുഴുവൻ യാത്രക്കാരെയും കൊണ്ടാണ് എഞ്ചിനില്ലാതെ തീവണ്ടി യാത്ര തുടങ്ങിയതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
ഉത്തരവാദിത്വപ്പെട്ട രണ്ട് ജീവനക്കാരെ റെയിൽവേ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

