ആവശ്യപ്പെ­ടു­ന്നി­ടത്തെ­ല്ലാം കു­ടി­വെ­ള്ളം : മന്ത്രി­ സു­ധാ­കരൻ


ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി സുധാകരന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ തീരുമാനമായി. പഞ്ചായത്തുകൾ ചെയ്താലും ഇല്ലെങ്കിലും സർക്കാർ പണം മുടക്കി ആവശ്യം പരിശോധിച്ച് ജലവിതരണം ഉറപ്പാക്കുമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

കുട്ടനാട്ടിൽ കുടിവെള്ളം വിതര ണം ചെയ്യാൻ മാത്രമേ റവന്യുവകുപ്പിന് അനുമതി ലഭിച്ചിരുന്നുള്ളൂ. വാഹനങ്ങളിൽ കുടിവെള്ളവിതരണം, കിയോസ്കുകൾ എന്നിവ അടിയന്തരമായി ആവശ്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തഹസിൽദാർമാരെ അറിയിക്കണം. തഹസിൽദാർമാർ എത്രയും പെട്ടെന്ന് അത് കളക്ടർക്ക് കൈമാറണം. കളക്ടർ ഉടൻ തീരുമാനമെടുക്കുകയും ആ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യും. 

ആലപ്പുഴ ജില്ലയെ ആകമാനം വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കളക്ടർക്ക് ലഭിക്കുന്ന അപേക്ഷകളിൽ കിയോസ്ക് വഴിയോ വാഹനം വഴിയോ കുടിവെള്ളം എത്തിക്കാൻ തടസമില്ലെന്ന് കളക്ടർ ടി.വി അനുപമ വ്യക്തമാക്കി. 

ജല അതോറിട്ടി യുടെ പന്പ് ഹൗസുകളിൽ ഓപ്പറേറ്റർമാരുടെ കുറവുണ്ടെങ്കിൽ താൽകാലികമായി നിയമിക്കണം, പൈപ്പുകളുടെ അറ്റകുറ്റപ്പണികളും അടിയന്തരമായി നടത്തണം  ജില്ലയിൽ 529 കിയോസ്കുകൾ വിതരണം ചെയ്തിട്ടുണ്ട് കൂടുതൽ അനുവദിച്ചാൽ അതിന്റെ പരിപാലന ചുമതല പഞ്ചായത്തുകൾക്കാണെന്നും യോഗം വിലയിരുത്തി. എം.എൽ.എമാരായ ആർ.രാജേഷ്, യു.പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി.വേണുഗോപാൽ, നഗരസഭ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed