സ്വർ‍­ണത്തി­ന്റെ­ ഇറക്കു­മതി­ തീ­രു­വ കു­റയ്ക്കണം : നീ­തി­ ആയോഗ്‌


ന്യൂഡൽഹി : സ്വർണത്തിന്റെ ഇറക്കുമതി തീരുവ വൻ തോതിൽ കുറയ്ക്കണമെന്ന് നീതി ആയോഗ് സർക്കാരിനോട് ശുപാർശ ചെയ്തു. 

കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി 2013 ആഗസ്റ്റ് മുതലാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമാക്കിയത്. എന്നാൽ, പ്രതിവർഷം 100-−150 ടൺ സ്വർണം കള്ളക്കടത്തായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുവ വൻ തോതിൽ കുറയ്ക്കാൻ നീതി ആയോഗ് നിർദ്ദേശിച്ചിരിക്കുന്നത്. ഇറക്കുമതി തീരുവ കുറഞ്ഞാൽ സ്വാഭാവികമായും കള്ളക്കടത്ത് കുറയുമെന്നാണ് അനുമാനം.

നീതി ആയോഗ് പ്രിൻസിപ്പൽ അഡ്വൈസർ രത്തൻ പി. വത്താൽ അധ്യക്ഷനായ സമിതിയാണ് ഇന്ത്യയുടെ സ്വർണ വിപണിയെ എങ്ങനെ മാറ്റിമറിക്കാം എന്ന പഠനറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇറക്കുമതി തീരുവ കുറച്ച്, 2022−ഓടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനം സംഭാവന ചെയ്യുന്ന ലോഹമാക്കി സ്വർണത്തെ മാറ്റാമെന്നാണ് പഠനത്തിൽ വിശദീകരിക്കുന്നത്. തീരുവ 5−-6 ശതമാനം വരെയായി കുറയ്ക്കണമെന്ന് കഴിഞ്ഞ നാല് വർഷമായി സ്വർണ വ്യാപാരികളുടെ സംഘടനകളും സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed