പിണറായിയുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തി
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽ ഹാസൻ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന പിണറായിയെ കമൽ കാണാനെത്തുകയായിരുന്നു. പിണറായിക്കൊപ്പം ഭാര്യ കമലയും ഉണ്ടായിരുന്നു. മക്കൾ നീതി മയ്യം എന്ന തന്റെ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കാണുന്നത്. നേരത്തേ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ കമൽഹാസന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ആശംസകൾ നേർന്നിരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരത്തോടെയാണ് ആശുപത്രി വിട്ട് തമിഴ്‌നാട് ഗസ്റ്റ് ഹൗസിലെത്തിയത്. പതിവു പരിശോധനയ്ക്കായിട്ടാണ് മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിയതെന്ന് ഓഫിസ് അറിയിച്ചു.

