യു.­പി­ ഉപതി­രഞ്ഞെ­ടു­പ്പ് : എസ്.പി­ക്ക് പി­ന്തു­ണയു­മാ­യി­ മാ­യാ­വതി­


ലക്നൗ : ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിച്ചിരിക്കെ ഉത്തർപ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെ സൂചന നൽകി ഉപതിരഞ്ഞെടുപ്പിൽ സമാജ്്വാദി പാർട്ടിക്ക് പിന്തുണയുമായി മായാവതിയുടെ ബി.എസ്.പി.

ഖൊരക്പുർ, ഫുൽപുർ എന്നിവടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടുന്നതിനാണ് ബിഎസ്പി, സമാജ്്വാദി പാർട്ടിയെ പിന്തുണക്കുന്നത്. ഇത് സംബന്ധിച്ച് അഖിലേഷ് യാദവും മായാവതിയും ചർ‍ച്ചകൾ‍ നടത്തിക്കഴിഞ്ഞതായും റിപ്പോർ‍ട്ടുണ്ട്. വൈകാതെ തന്നെ ബിഎസ്പി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്.

യോഗി ആദിത്യനാഥിന്് തുടർ‍ച്ചയായി അഞ്ച് വട്ടം മികച്ച വിജയം നേടിക്കൊടുത്ത മണ്ധലമാണ് ഗോരഘ്പൂർ‍. ഇവിടെ എസ്പിയുടെ പ്രവീൺ കുമാർ‍ നിഷാദാണ് സ്ഥാനാർ‍ത്ഥിയാകുന്നത്. യോഗിക്ക് പകരം ഉപേന്ദ്ര ശുക്ലയാണ് ബിജെപി സ്ഥാനാർ‍ത്ഥിയാകുന്നത്. സുചിത്ര ചാറ്റർ‍ജി കരീമാണ് മണ്ധലത്തിൽ‍ കോൺ‍ഗ്രസ് സ്ഥാനാർത്ഥി. ഫൂൽ‍പൂരിൽ‍ ഒ.ബി.സി നേതാവ് നാഗേന്ദ്ര സിംഗ് പട്ടേലിനെ എസ്.പി സ്ഥാനാർ‍ത്ഥിയാക്കുന്പോൾ‍ മനീഷ് മിശ്രയാണ് കോൺ‍ഗ്രസ് സ്ഥാനാർ‍ത്ഥിയാകുന്നത്. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടുന്നതിനുള്ള മുന്നൊരുക്കമായാണ് പുതിയ രാഷ്ട്രീയ സഹകരണമെന്നാണ് വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed